കോവിഡ് മരണം: മതാചാര പ്രകാരം സംസ്കാരം പരിഗണനയിൽ

covid-body
SHARE

തിരുവനന്തപുരം∙ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന വിവിധ മതസംഘടനകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിൽ. സുരക്ഷാ മാർഗരേഖ പാലിച്ചുകൊണ്ടു തന്നെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാനാണ് ആലോചന.

ബന്ധുക്കളുടെ ആവശ്യം മാനിച്ചു മതാചാരപ്രകാരം സംസ്കരിക്കാനുള്ള അനുമതി പലയിടത്തും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകണമെന്നാണു മതസംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. മന്ത്രി കെ.ടി.ജലീൽ ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരത്തിനുള്ള മാർഗരേഖ തയാറാക്കാൻ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെടണമെന്ന് സർക്കാർ നിയമിച്ച വിദഗ്ധസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും. 

Content highlights: Covid: Cremation protocol Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA