ADVERTISEMENT

പുന്നയൂർക്കുളം ∙ നിലമ്പൂർ കേന്ദ്രീകരിച്ച് അനധികൃതമായി നടത്തിയ മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ ജില്ലയിൽ പണം നഷ്ടപ്പെട്ടവർ നൂറുകണക്കിനെന്ന് പ്രാഥമിക വിവരം. പുന്നയൂർക്കുളം, കുന്നംകുളം, ചാവക്കാട് മേഖലകളിൽ നിന്നു മാത്രം കോടികൾ നിക്ഷേപമായി ഒഴുകി. 

കമ്പനി എംഡി നിഷാദ് കളിയിടുക്കിലിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയതോടെ നിക്ഷേപകർക്കു ലാഭവിഹിതം ലഭിക്കുന്നതു നിലച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിക്കുന്നവർക്കു 300 ദിവസം കൊണ്ടു നാലിരട്ടിയിലേറെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് കമ്പനി വ്യാപകമായി നിക്ഷേപം സ്വീകരിച്ചത്.  പുതുതായി ആളുകളെ ചേർത്താൽ 4500 രൂപ കമ്മിഷനും വാഗ്ദാനം ചെയ്തു. തുടക്കത്തിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമായിരുന്നു നിക്ഷേപകർ. 

Content highlights: Morris coin fraud Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com