ADVERTISEMENT

തൃശൂർ ∙ ആഗ്ര അതിരൂപതയുടെ ആർച്ച്ബിഷപ്പായി തൃശൂർ സ്വദേശി ബിഷപ് ഡോ. റാഫി മഞ്ഞളിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിലെ ആർച്ച്ബിഷപ് ഡോ. ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണിത്. 

ഡോ. റാഫി മഞ്ഞളി നിലവിൽ അലഹാബാദ് രൂപതയുടെ ബിഷപ്പാണ്. തൃശൂർ വെണ്ടോർ ഇടവകാംഗമായ റാഫി മഞ്ഞളി മുൻപ് വാരണാസി രൂപതയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ൽ അലഹബാദ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തു. റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗവുമാണ്. 

വേണ്ടോർ മഞ്ഞളി എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി 1958 ഫെബ്രുവരി ഏഴിനു ജനിച്ച അദ്ദേഹം 1983ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. 2007ൽ ബെനഡിക്ട് 16–ാമൻ മാർപാപ്പ മെത്രാനായി വാഴിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com