ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് മരണം 2000 കടന്നു. ഇന്നലെ 25 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ 2022 ആയി. 60,210 സാംപിളുകളിലായി 5,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

66,856 പേർ ചികിത്സയിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ കോവിഡ് പോസിറ്റീവായ 5772 പേരിൽ 4989 പേർ സമ്പർക്കബാധിതർ. 639 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 91 പേരും 53 ആരോഗ്യപ്രവർത്തകരും പോസിറ്റീവായി. ഇന്നലെ 1846 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 66,856 പേർ.

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം–797, മലപ്പുറം–764, കോഴിക്കോട്–710, തൃശൂർ–483, പാലക്കാട്–478, കൊല്ലം–464, കോട്ടയം–423, തിരുവനന്തപുരം–399, ആലപ്പുഴ–383, പത്തനംതിട്ട–216, കണ്ണൂർ–211, ഇടുക്കി–188, വയനാട്–152, കാസർകോട്–104.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com