ADVERTISEMENT

തിരുവനന്തപുരം ∙ സമൂഹ മാധ്യമങ്ങൾക്കു നരേന്ദ്ര മോദി മൂക്കുകയറിടുന്നുവെന്ന് 2014 ൽ ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരള പൊലീസ് നിയമ ഭേദഗതിയെ ‘നല്ല അർഥ’ത്തിൽ എടുക്കണമെന്ന വാദവുമായി രംഗത്ത്. നിലപാടുമാറ്റത്തിൽ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പേജിൽ ആയിരക്കണക്കിനാളുകൾ കുറിപ്പിട്ടു. മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി അനുയായികളുടെ പ്രതികരണങ്ങളും ഏറെയുണ്ട്.

നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കില്ലെന്നാണു മുഖ്യമന്ത്രി ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചത്. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സാമ്പ്രദായിക മാധ്യമങ്ങൾ പൊതുവിൽ ഭരണഘടന കൽപിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നാണു പ്രവർത്തിക്കുന്നത്. എന്നാൽ, ചില വ്യക്തിഗത ചാനലുകൾ ഭരണഘടനാ ചട്ടങ്ങളെ കാറ്റിൽപറത്തുന്നു. കുടുംബഭദ്രത പോലും തകർക്കുന്ന വിധത്തിൽ നീചമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിന്റെ മറവിൽ ചിലർ നടത്തിയതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണു നടപടി. 

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കാനും സർക്കാരിനു ചുമതലയുണ്ടെന്നു മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com