രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണാനുമതി; ധൃതിപിടിച്ചു തീരുമാനം വേണ്ടെന്നു രാജ്ഭവൻ

1200-ramesh-chennithala
SHARE

തിരുവനന്തപുരം ∙ ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണാനുമതിക്കാര്യത്തിൽ ധൃതി പിടിച്ചു തീരുമാനം വേണ്ടെന്നു രാജ്ഭവൻ തീരുമാനം. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം സർക്കാരിനെ അറിയിക്കുകയുള്ളു. എന്നാൽ കോഴ വാങ്ങി എന്ന  ആരോപണം ഉയർന്ന സമയത്ത് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാരിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. 

രമേശ് ചെന്നിത്തല കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് എന്ന പദവി വഹിക്കുന്നതിനാലാണ് അന്വേഷണത്തിനു ഗവർണറുടെ അനുമതി കൂടി സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ കോഴ വാങ്ങിയെന്ന് ആരോപണം ഉയർന്ന സമയത്ത് കാബിനറ്റ് പദവിയില്ലാത്തതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നു സർക്കാരിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. രാജ്ഭവനിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും വാക്കാൽ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണു സൂചന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA