ADVERTISEMENT

പാലക്കാട് ∙ പണിമുടക്കിനായി  പോസ്റ്റ് മാസ്റ്റർ ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് പൂട്ടിയിട്ടു. വിളിച്ചിട്ടും താക്കോൽ എത്തിക്കാൻ തയാറാകാത്തതിനാൽ പൊലീസിന്റെ സാന്നിധ്യത്തിൽ പൂട്ടു പൊളിച്ച് ജീവനക്കാരെ അകത്തു പ്രവേശിപ്പിച്ചു.

ഇവിടെയുള്ള പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ താക്കോലും ഇദ്ദേഹത്തിന്റെ കൈവശമായിരുന്നു. ഉച്ചയോടെയാണു പാസ്പോ‍ർട്ട് സേവാ കേന്ദ്രം തുറക്കാനായത്. ഇതിനിടെ ഒട്ടേറെപ്പേർ എത്തിയിരുന്നു.

സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞ ദിവസം ചുമതലയേറ്റ പോസ്റ്റ് മാസ്റ്ററാണു ബുധനാഴ്ച വൈകിട്ടോടെ ഓഫിസ് പൂട്ടി പോയത്. ഇന്നലെ രാവിലെ ജോലിക്കെത്തിയ മറ്റു ജീവനക്കാർ ഓഫിസ് അടഞ്ഞു കിടക്കുന്നതു കണ്ട് ഇദ്ദേഹത്തെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് 12.30 വരെ കാത്തിരുന്ന ശേഷം ഒടുവിൽ പൂട്ടുപൊളിച്ചു. പോസ്റ്റ് മാസ്റ്ററുടെ നടപടി സംബന്ധിച്ചു വകുപ്പിനു റിപ്പോർട്ട് നൽകിയതായി അധികൃതർ അറിയിച്ചു.

Content Highlights: All India strike

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com