ADVERTISEMENT

പെരിന്തൽമണ്ണ (മലപ്പുറം) ∙ ഒരാൾ കൂടിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിലെ സെവൻസ് ടീമായേനെ പച്ചീരി കുടുംബം. 6 പേരാണു കുടുംബത്തിൽനിന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. എല്ലാവരുടെയും ചിഹ്നം ഫുട്ബോൾ!

പച്ചീരി ഫാറൂഖ്, ഭാര്യ സുരയ്യ ഫാറൂഖ്, ഫാറൂഖിന്റെ അനുജൻ പച്ചീരി സുബൈർ, സുബൈറിന്റെ ഭാര്യ നിഷ സുബൈർ, ഫാറൂഖിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യ ഹുസൈന നാസർ പച്ചീരി, ഇവരുടെ ജ്യേഷ്ഠന്റെ മരുമകൾ പി.പി.ജസീന എന്നിവരാണു പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ വാർഡുകളിൽ കിക്കെടുക്കാൻ തയാറായി നിൽക്കുന്നത്. 1995 മുതൽ പെരിന്തൽമണ്ണ നഗരസഭയിൽ പച്ചീരി കുടുംബത്തിലെ അംഗങ്ങളുണ്ട്.

നഗരസഭയിൽ 2 തവണ പ്രതിപക്ഷ നേതാവായിരുന്ന പച്ചീരി ഫാറൂഖ് മികച്ച ഫുട്ബോൾ കളിക്കാരനും പെരിന്തൽമണ്ണ കാദറലി ക്ലബ്ബിന്റെ ജനറൽ സെക്രട്ടറിയുമാണ്. ഇതു നാലാം മത്സരം. ഭാര്യ സുരയ്യ 2 തവണ കൗൺസിലറായിരുന്നു.

പച്ചീരി ‘ക്ലബ്’ അംഗങ്ങളിൽ 3 യുഡിഎഫ് സ്വതന്ത്രരും 3 പേർ മുന്നണിയില്ലാത്ത സ്വതന്ത്രരുമാണ്.

English Summary: 6 candidates from a family, with football symbol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com