ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ) ∙ കോൺഗ്രസ് സ്ഥാനാർഥിയായ യുവതി സിപിഎം ലോക്കൽ സെക്രട്ടറിയുടെ നിയന്ത്രണത്തിലുള്ള വീട്ടിൽനിന്നു പുറത്ത്. പട്ടുവം പഞ്ചായത്ത് മുറിയാത്തോട് വാർഡിലെ സ്ഥാനാർഥി സ്റ്റെല്ല ഡൊമിനിക്കിനാണു വാടകവീട് ഒഴിയേണ്ടിവന്നത്.

സിപിഎം കൂവോട് ലോക്കൽ സെക്രട്ടറി വി.ജയന്റെ തറവാട്ടുവീട്ടിലാണു സ്റ്റെല്ലയും ഭർത്താവും മൂന്നു മക്കളും 4 മാസമായി വാടകയ്ക്കു താമസിച്ചിരുന്നത്. പട്ടുവത്തെ കോൺഗ്രസ് സ്ഥാനാർഥിത്വം പിൻവലിക്കണമെന്നു ജയനും സഹോദരനും ആവശ്യപ്പെട്ടിരുന്നതായി സ്റ്റെല്ല പറഞ്ഞു. വിസമ്മതിച്ചപ്പോൾ വീട് ഒഴിയാൻ ആവശ്യപ്പെട്ടു. പകരം വീടന്വേഷിക്കാൻ സമയം പോലും നൽകിയില്ല. ഇന്നലെ തളിപ്പറമ്പിലെ മറ്റൊരു വീട്ടിലേക്കു മാറി.

എന്നാൽ, സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചാരണത്തിനായി പട്ടുവത്തേക്കു മാറാനാണു യുവതി വീടൊഴിഞ്ഞതെന്നും ജയൻ പറഞ്ഞു. തളിപ്പറമ്പ് നഗരസഭയിൽ ഇത്തവണ സിപിഎം എതിരില്ലാതെ ജയിച്ച വാർഡാണു കൂവോട്.

English Summary: Congress candidate lost rent house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com