ADVERTISEMENT

കൊല്ലം ∙ പൊലീസ് നിയമ ഭേദഗതി വിഷയത്തിൽ നിലപാട് ആവർത്തിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്തു തന്നെയാണു തീരുമാനിക്കാറുള്ളതെന്നും പൊലീസ് നിയമ ഭേദഗതി വേണ്ടത്ര ചർച്ച ചെയ്യാൻ കഴിയാതെ പോയതാണ് അപാകതയ്ക്കു കാരണമെന്നും അദ്ദേഹം പ്രസ് ക്ലബ്ബിന്റെ സംവാദത്തിൽ പറഞ്ഞു. 

സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുക പ്രായോഗികമല്ല. നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. പൊലീസ് നിയമ ഭേദഗതി വിഷയത്തിൽ പാർട്ടിയിൽ വേണ്ടത്ര ചർച്ച ചെയ്യാൻ കഴിയാതിരുന്നതിനു സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല. അതു മുഖ്യമന്ത്രിയുടെ തെറ്റുമല്ലെന്നു ബേബി പറഞ്ഞു. 

എം. ശിവശങ്കറിനെതിരെ ആദ്യം നടപടി എടുത്തതു മുഖ്യമന്ത്രിയാണ്. കേസിൽ പ്രതിയാകുന്നതിനു മുൻപു തന്നെ സസ്പെൻഡ് ചെയ്തു. ഇടതു സർക്കാർ ഉദ്യോഗസ്ഥർക്കു കൂടുതൽ സ്വാതന്ത്ര്യം നൽകാറുണ്ട്. അതു  ദുരുപയോഗം ചെയ്യുകയായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയല്ലെന്നും ബേബി പറഞ്ഞു.

English Summary: M.A. Baby again criticizes way of bringing police act amendment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com