ADVERTISEMENT

കൗണ്ടിങ് ഹാളുകൾ

∙ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത്് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും.

∙ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും.

തുടക്കം തപാൽ വോട്ടിൽ

∙ റിട്ടേണിങ് ഓഫിസറുടെ മേശയിൽ 2 പോളിങ് അസിസ്റ്റന്റുമാർ കൂടിയുണ്ടാകും. സമീപത്തു മറ്റൊരു മേശയിൽ സ്ഥാനാർഥികളും ഇലക്‌ഷൻ ഏജന്റുമാരും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ സ്ഥാനാർഥികൾക്ക് ഓരോ കൗണ്ടിങ് ഏജന്റിനെക്കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ഓരോ ഗ്രാമപ്പഞ്ചായത്തിനും ഓരോ കൗണ്ടിങ് ഏജന്റിനെ വീതം ചുമതലപ്പെടുത്താം.

∙ സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താത്തവ, അവ്യക്തമായവ തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല. പോസ്റ്റൽ വോട്ട് എണ്ണിത്തീരാൻ കാത്തിരിക്കാതെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും. ഇതിനായി വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ സ്ട്രോങ് റൂമുകളിൽ നിന്നു പുറത്തെത്തിക്കും.

കൗണ്ടിങ് ടേബിളുകൾ

∙ പരമാവധി 8 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന രീതിയിലാകും മേശ ക്രമീകരണം. വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റ് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തൂ. ഒരു ടേബിളിൽ ഒന്നുവീതം കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും. ത്രിതലപഞ്ചായത്തിന് 2 കൗണ്ടിങ് അസിസ്റ്റന്റ്.

∙ സീൽ പൊട്ടിയിട്ടില്ലെന്നുറപ്പാക്കി കൺട്രോൾ യൂണിറ്റുകൾ ടേബിളിലേക്കു നൽകുന്നത് റിട്ടേണിങ് ഓഫിസർ.

ഒന്നാം വാർഡിൽ തുടങ്ങും

∙ ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണു വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ഉണ്ടാകും.

ഒറ്റ ബട്ടണിൽ ഫലം

∙ കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഡിസ്പ്ലേയിൽ പച്ച കത്തും.

∙ റിസൽറ്റ് ബട്ടണിനു മേലുള്ള പേപ്പർ സീൽ പൊട്ടിക്കും.

∙ റിസൽറ്റ് ബട്ടൺ അമർത്തുമ്പോൾ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടിന്റെ കണക്ക് ഡിസ്പ്ലേയിൽ തെളിയും.

∙ പോസ്റ്റ് 1 പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം.

∙ കൗണ്ടിങ് അസിസ്റ്റന്റ് ഫലം ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തും.

വിജയിക്ക് ഉടൻ സാക്ഷ്യപത്രം

∙ ഓരോ കൺട്രോൾ യൂണിറ്റിലും തെളിയുന്ന ഫലം അതതു സമയത്തു തന്നെ കൗണ്ടിങ് ഏജന്റുമാരും സ്ഥാനാർഥികളും കാണും. ഈ ഫലവും തപാൽവോട്ടിന്റെ എണ്ണവും ചേർത്തു വിജയിയെ പ്രഖ്യാപിക്കുന്നത് റിട്ടേണിങ് ഓഫിസർ. അവിടെ വച്ചു തന്നെ വിജയിക്ക് സർട്ടിഫിക്കറ്റും നൽകും. ഓരോ വാർഡിലെയും ലീഡ് നില അപ്പപ്പോൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ട്രെൻഡ് യൂണിറ്റുകളുണ്ട്. വോട്ടെണ്ണൽ രേഖകൾ സീൽ ചെയ്യാൻ പാക്കിങ് ആൻഡ് സീലിങ് യൂണിറ്റുമുണ്ട്.

∙ ഓരോ വാർഡിലെ കൗണ്ടിങ് കഴിഞ്ഞാൽ ആ വാർഡിലെ സ്ഥാനാർഥിയും ഏജന്റും പുറത്തു പോകണം.

സത്യപ്രതിജ്ഞ 21ന്

∙ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ 21നു നടക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.

കോവിഡ് പ്രതിരോധം

∙ കൗണ്ടിങ് ഓഫിസർമാർ കയ്യുറയും മാസ്‌ക്കും ഫെയ്സ് ഷീൽഡും ധരിക്കും. കൗണ്ടിങ് ഹാളിൽ എത്തുന്ന സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കണം.

English Summary: Local body election vote counting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com