ADVERTISEMENT

തൊടുപുഴ ∙ കാഴ്ചയിൽ ശാന്തമായ ജലാശയമാണ് തൊടുപുഴയിലെ മലങ്കര ഡാമും പരിസരവും. പരിചയമില്ലാത്തവർ വെള്ളത്തിലേക്കിറങ്ങിയാൽ കാത്തിരിക്കുന്നത് ചതിക്കുഴികളും. തട്ടുകളായുള്ള ജലാശയത്തിൽ നിലയില്ലാത്ത ഭാഗത്തേക്ക് വഴുതിപ്പോയതാകാം അനിൽ അപകടത്തിൽ പെടാൻ കാരണമെന്നാണു കരുതുന്നത്. 

ഇതുവഴി ഒഴുകിയിരുന്ന പുഴയിലാണ് അണക്കെട്ട് നിർമിച്ചിട്ടുള്ളത്. ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങൾ ഉൾപ്പെടെ വൻ ജലാശയമായി. ആഴമുള്ള ഭാഗം തിരിച്ചറിയാൻ കഴിയില്ല. ആഴം കുറഞ്ഞ ഭാഗത്തുകൂടി നടന്നു മുന്നോട്ടുപോകുമ്പോൾ പെട്ടെന്നു നിലയില്ലാക്കയത്തിലേക്കു വീഴാം. മലങ്കര ജലാശയത്തിൽ അപകടത്തിൽ പെടുന്നവരിൽ ഏറെയും സഞ്ചാരികളാണ്. ഇവിടെ മുൻപ് 3 പേർ ഇതുപോലെ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്.

ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷൻ എന്ന നിലയിൽ തൊടുപുഴ മലയാള സിനിമയുടെ ഷൂട്ടിങ് ചാർട്ടിൽ എപ്പോഴും ഇടം തേടുന്ന സ്ഥലമാണ്. തൊടുപുഴയിൽ ഷൂട്ടിങ് ഉണ്ടെങ്കിൽ മിക്കപ്പോഴും ക്യാമറ മലങ്കരയിലുമെത്തിയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com