നെയ്യാറ്റിൻകര ∙ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ജീവനൊടുക്കിയതോടെ വിവാദത്തിലായ ഭൂമി പരാതിക്കാരിയായ വസന്ത വില കൊടുത്തു വാങ്ങിയതാണെന്നും രാജൻ ഭൂമി കയ്യേറിയതാണെന്നും തഹസിൽദാരുടെ റിപ്പോർട്ട്.
ഭൂപതിവു ചട്ടപ്രകാരം നൽകിയ സ്ഥലം വസന്ത വില കൊടുത്തു വാങ്ങിയതിൻെറ സാധുത ലാൻഡ് റവന്യൂ കമ്മിഷണർ പരിശോധിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നതായി അറിയുന്നു. റിപ്പോർട്ട് നെയ്യാറ്റിൻകര തഹസീൽദാർ (എൽഎ) കലക്ടർക്ക് സമർപ്പിച്ചു. ഡപ്യൂട്ടി കലക്ടറുടെ (ഭൂരേഖ) മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.