ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന പൗരൻമാർക്ക് സർക്കാർ വാതിൽപടി സേവനം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സരദിന പ്രഖ്യാപനം നടപ്പാക്കുന്നത് വൈകും. ഇൗ മാസം 10നു വിജ്ഞാപനം പുറപ്പെടു‍വിക്കുമെന്നും 15 മുതൽ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലായതേയുളളൂ.

65 വയസ്സിനു മുകളിലുളള മുതിർന്ന പൗരൻമാർക്ക് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും വീട്ടിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരി‍താശ്വാസ നിധിയിൽ നിന്നുള്ള സഹായം, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ട സേവനങ്ങൾ. എല്ലാ സേവനങ്ങളും വീട്ടിലെത്തി‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പദ്ധതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കും.  അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ മുതിർന്ന പൗരൻമാരുടെ വീടുകളിലെത്തി‍യാണ് സേവനം നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധി സഹായം സാമൂഹിക നീതി വകുപ്പ് വഴി എത്തിക്കുമെന്നും  ഓഫിസ് അറിയിച്ചു. ഈ മാസം 28 നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചി‍ട്ടുണ്ടെന്ന് സാമൂഹിക നീതി വകുപ്പ് ഡയറ‍ക്ടറേറ്റ് ‌അറിയിച്ചു. സാമൂഹിക നീതി , ഐടി മിഷൻ തുടങ്ങിയ വകുപ്പുകളുടെ മേധാവികൾ പങ്കെടുക്കും.

Content Highlights:  Govt special service for senior citizens in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com