ADVERTISEMENT

മുംബൈ ∙ കേരള എൻസിപിയിൽ ഭിന്നത തുടരവെ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ ഇന്നു വീണ്ടും കാണും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് അദ്ദേഹം മുംബൈയിലെത്തുന്നത്. 

ഇതിനിടെ, ശരദ് പവാറും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രശ്നം ചർച്ച നടത്തി. എൻസിപി എൽഡിഎഫിൽതന്നെ തുടരുമെന്നും യുഡിഎഫിലേക്കു പോകാൻ താൽപര്യപ്പെടുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും ചർച്ചയിൽ പവാർ പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, എൽഡിഎഫിൽനിന്നു നീതി ലഭിക്കുന്നില്ലെങ്കിൽ മറ്റു സാധ്യതകൾ നോക്കാമെന്നാണത്രേ പവാറിന്റെ അഭിപ്രായം.  കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് സ്വീകാര്യമായ നിർദേശം മുന്നോട്ടുവച്ചാൽ പവാർ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. പ്രശ്നപരിഹാരത്തിന് ശരദ് പവാർ കേരളത്തിലെത്തുമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് അറിയിച്ചു.

Content Highlights: NCP dispute Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com