ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ: ശിവശങ്കർ വഴിവിട്ടു പ്രവർത്തിച്ചു

PTI07-12-2020_000107A
എം.ശിവശങ്കർ
SHARE

തിരുവനന്തപുരം ∙ ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ എം.ശിവശങ്കർ അധികാരം ദുരുപയോഗിച്ച് സ്വപ്നാ സുരേഷിനെയും മറ്റു ചിലരെയും അനധികൃതമായി നിയമിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ വഴിവിട്ടു നിയമനം നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദ അന്വേഷണത്തിനായി ധനകാര്യ സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിൻമേൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിജിലൻസ് അന്വേഷണത്തിനും ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടൽ പരിശോധിക്കുന്ന സമിതിക്കും റിപ്പോർ‌ട്ട് കൈമാറുമെന്നാണു സൂചന.

അന്വേഷണത്തിലെ കണ്ടെത്തലുകൾ

∙ നിശ്ചിത യോഗ്യത ഇല്ലാത്ത സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിക്കാൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂ‌ഢാലോചന നടത്തി. ശിവശങ്കർ സ്വജനപക്ഷപാതം കാണിച്ചു.

∙ മറ്റൊരു വകുപ്പിൽ ക്രമക്കേടു നടത്തിയതിനു നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനെയും ശിവശങ്കർ നിയമിച്ചു.

∙ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഎസ്ഐടിഐഎൽ) കൺസൽറ്റന്റ് ആയി നിയമിച്ച വിവരം സർക്കാരിനെ അറിയിച്ചില്ല.

∙ കെഎസ്ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണം.

∙ 2009ൽ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണം. യുഡിഎഫ് കാലത്തും നിയമനത്തിൽ ക്രമക്കേടു നടന്നിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച സ്പെഷൽ റൂളിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മാത്രം അറിവോടെ ഭേദഗതി വരുത്തിയാണ് യുഡിഎഫിനു താൽപര്യമുള്ളവരെ നിയമിച്ചത്.

∙ മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിയെ കെഎസ്ഐടിഐഎല്ലിൽ ഉന്നത പദവിയിൽ നിയമിച്ചതും മതിയായ യോഗ്യതയില്ലാതെയാണ്.

Content Highlights: Finance department investigation on Sivasankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA