കൊമ്പു കോർത്ത് പി.ടി. തോമസും മുഖ്യമന്ത്രിയും; സ്വർണത്തിൽ തീ പാറി നിയമസഭ

pinarayi-vijayan-pt-thomas
പിണറായി വിജയൻ, പി.ടി.തോമസ്
SHARE

തിരുവനന്തപുരം ∙ സ്വർണക്കടത്തിനെച്ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ വാക്പോരും സംഘർഷവും. ആരോപണ, പരിഹാസശരങ്ങൾ ഇരുവിഭാഗവും തൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തകർത്താടിയപ്പോൾ ഇരു വിഭാഗവും പോർവിളി മുഴക്കി. ഒടുവിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും.

അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രസംഗത്തിൽ പി.ടി. തോമസ്, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ചു. അവയ്ക്കു മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പരാമർശമുണ്ടായപ്പോൾ ഭരണപക്ഷം ബഹളംവച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ശിവശങ്കറും സ്വപ്‌നയും 14 തവണ വിദേശത്തു പോയപ്പോൾ പച്ചക്കറി വാങ്ങാനാണോ പോയതെന്നു പോലും ചോദിക്കാത്ത മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേയെന്നു പി. ടി.തോമസ് ചോദിച്ചു. ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്ഥാനം ചവറ്റുകുട്ടയിലാകും. ആദ്യം ജയിലിൽ കിടന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ചരിത്രം രേഖപ്പെടുത്തും. പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്നും തോമസ് പറഞ്ഞു.

Content Highlights: Kerala Assembly Session, CM Pinarayi Vijayan, PT Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA