ADVERTISEMENT

വികസന പദ്ധതി പ്രഖ്യാപനങ്ങളു‌ടെ മറവിൽ അതിവിദഗ്ധമായി തിരഞ്ഞെടുപ്പു കടമ്പ കടക്കാനുള്ള ശ്രമമാണ് ബജറ്റ്. മാന്ത്രികൻ തൊപ്പിയിൽനിന്നു മുയലിനെ എടുത്തുയർത്തുന്ന ലാഘവത്തോടെയാണു വികസന ക്ഷേമ പദ്ധതികളുടെ പട്ടിക നിരത്തിയത്. വിഭവ സമാഹരണത്തിനായി ഒരു നിർദേശവും ഇല്ലാതെ, സർക്കാർ കിറ്റ് വിതരണം ചെയ്തതു പോലെ ബാക്കിയും വന്നോളും എന്ന പ്രതീതി ജനങ്ങളിൽ ജനിപ്പിക്കാനുള്ള ശ്രമം. ഇത്രയൊക്കെ ചെയ്യാനുള്ള ധനസ്രോതസ്സുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടിയിരുന്നതു കമ്പോളത്തിൽ കൂടുതൽ ധനലഭ്യത വരുത്തുകയാണ്. കേരളത്തിൽ 14 ലക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ 2 ലക്ഷത്തിൽപരം കടകൾ കോവിഡ് കാലത്തു പൂട്ടിപ്പോയി.

അവർക്കായി പദ്ധതികളില്ല. ക്ഷേമ പെൻഷൻ 1500 രൂപയിൽനിന്നു 3000 രൂപയായി വർധിപ്പിച്ചിരുന്നെങ്കിൽ സാധാരണക്കാരന്റെ ഉപഭോഗ ശേഷി വർധിച്ചു ജീവിതം മെച്ചപ്പെട്ടേനെ. പ്രാദേശിക വിപണികൾ ഉണരുക വഴി വ്യാപാരികൾക്കു പൂട്ടിപ്പോയ കട തുറക്കാൻ അവസരം ലഭിക്കുമായിരുന്നു. സംഘടിത മേഖലയിലുള്ളവർക്കു ശമ്പളവും പെൻഷനും കൂട്ടിയപ്പോൾ അസംഘടിത വിഭാഗങ്ങളെ ധനമന്ത്രി മറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com