കോവൂർ കുഞ്ഞുമോൻ പ്രഖ്യാപിച്ചു; ഞാൻ തന്നെ സ്ഥാനാർഥി; ഭൂരിപക്ഷം കാൽലക്ഷം
Mail This Article
×
കൊല്ലം ∙ എൽഡിഎഫിൽ അന്തിമതീരുമാനമാകുന്നതിനു മുൻപേ കുന്നത്തൂരിലെ എംഎൽഎ കോവൂർ കുഞ്ഞുമോൻ സ്ഥാനാർഥിത്വവും ഭൂരിപക്ഷവും പ്രഖ്യാപിച്ചു. സ്വന്തം പാർട്ടിയായ ആർഎസ്പി(എൽ) പോലും അറിയാതെയാണു കുഞ്ഞുമോന്റെ നീക്കം.
സിപിഐയുടെ കൈവശമുള്ള കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുക്കുമ്പോൾ പകരം കുന്നത്തൂർ പാർട്ടി ആവശ്യപ്പെടുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കിൽ കുഞ്ഞുമോൻ സിപിഐയിൽ ചേരുമെന്നും പ്രചാരണമായി.
ഇതിനിടെയാണ്, സിപിഐയിൽ ചേരില്ലെന്നും എൽഡിഎഫ് സ്ഥാനാർഥിയായി കുന്നത്തൂരിൽ വീണ്ടും മത്സരിക്കുമെന്നും കുഞ്ഞുമോൻ പ്രഖ്യാപിച്ചത്. തന്റെ പ്രവർത്തനം കണക്കിലെടുത്താൽ 25,000 വോട്ടിനു മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നും കുഞ്ഞുമോൻ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Kovoor Kunjumon to contest from Kunnathoor constituency
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.