ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സിപിഎമ്മിലെ വൻ നിര നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതാ പട്ടികയിൽ. രാഷ്ട്രീയ പരാജയം ആയിരുന്നു എന്നതിനാൽ ഇവരിൽ ഭൂരിഭാഗത്തെയും നിയമസഭയിലേക്കു പരിഗണിക്കണമെന്ന സമ്മർദം നേതൃത്വം നേരിടുന്നു.

∙ പി.കെ.ശ്രീമതി, പി.ജയരാജൻ: 

വടകരയിൽ സ്ഥാനാർഥി ആക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു  മാറ്റിയ പി. ജയരാജന് തിരഞ്ഞെടുപ്പിൽ  അടിതെറ്റിയതോടെ നിലവിൽ പദവികളില്ല. 2 ടേം പൂർത്തിയാക്കിയതിന്റെ പേരിൽ കണ്ണൂരിലെ പാർട്ടി കോട്ടകളിൽനിന്നു  ചിലരെ സിപിഎം മാറ്റിയാൽ ജയരാജനു വഴി തെളിയും. കെ.കെ. ശൈലജയെയും പി.കെ. ശ്രീമതിയെയും ഒരുമിച്ചു നിയമസഭയിലേക്കു കൊണ്ടു വരണോ എന്ന ചോദ്യത്തെ ആശ്രയിച്ചാണ് ശ്രീമതിയുടെ സാധ്യത. ഇവർ പാർലമെന്ററി രംഗത്തു തന്റെ ടീമിന്റെ ഭാഗമാകണമെന്നു പിണറായി വിജയൻ തീരുമാനിച്ചാൽ ഇരുവരും മത്സരിക്കും.

∙ എം.ബി രാജേഷ്, പി.കെ.ബിജു: 

സിപിഎം ശക്തി ദുർഗങ്ങളായ പാലക്കാടും ആലത്തൂരും കുത്തിയൊലിച്ചു പോയപ്പോൾ അടി തെറ്റിയവരാണ് ഈ യുവ നേതാക്കൾ. മലമ്പുഴയിലോ തൃത്താലയിലോ രാജേഷ് മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാധ്യതയുള്ള മണ്ഡലമാണ്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബിജുവിന് അവിടെയും സാധ്യതയുണ്ട്.

∙ പി.രാജീവ്: സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നു  മത്സരിക്കുന്നവരിൽ രാജീവ് ഉൾപ്പെട്ടാൽ കളമശേരിയിൽ   സാധ്യത.

∙ കെ.എൻ.ബാലഗാപാൽ: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് സാധ്യതയുള്ള കൊല്ലത്തെ സീറ്റുകളെക്കുറിച്ച് അഭ്യൂഹങ്ങൾ‍ ശക്തം.

∙ എ.സമ്പത്ത്: ആറ്റിങ്ങലിൽ തോറ്റ ശേഷവും കാബിനറ്റ് പദവിയോടെ ഡൽഹിയിലെ സർക്കാർ പ്രതിനിധിയാക്കിയ എ.സമ്പത്തിനെ തിരുവനന്തപുരം സീറ്റ് പിടിക്കാൻ പരീക്ഷിച്ചേക്കാം.

∙ വി.എൻ.വാസവൻ: കേരള കോൺഗ്രസിനെ (എം) എൽഡിഎഫിന്റെ ഭാഗമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചയാൾ. ഏറ്റുമാനൂരിൽനിന്നു  മത്സരിക്കാനുള്ള സാധ്യത സിറ്റിങ് എംഎൽഎ ആയ സുരേഷ് കുറുപ്പിന് വീണ്ടും സീറ്റ് നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

∙ കെ.പി.സതീഷ്ചന്ദ്രൻ: യുഡിഎഫ് തരംഗം ആഞ്ഞു വീശിയതിനാലാണ് കാസർകോട് കട പുഴകിയത് എന്നതിനാൽ കെ.പി.സതീഷ് ചന്ദ്രനെ നിയമസഭയിൽ പരിഗണിക്കണമെന്ന അഭിപ്രായം ശക്തം. കാസർകോട് ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണനും മത്സരിക്കാൻ നിൽക്കുകയാണ് എന്നതിനാൽ സീറ്റാണ് പ്രശ്നം.

∙ വി.പി.സാനു: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ പരീക്ഷിച്ച എസ്എഫ്ഐ  ദേശീയ അധ്യക്ഷനെ ജില്ലയിലെ ഏതു മണ്ഡലത്തിലും മത്സരിപ്പിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com