കേരളം തിരിച്ചുപിടിക്കും: അശോക് ഗെലോട്ട്

ashok-gehlot-1200-9
SHARE

ന്യൂഡൽഹി∙ കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകനായി ഇന്നു കേരളത്തിലെത്തുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം: 

∙ കേരളത്തിലേക്കു പോകുമ്പോഴുള്ള പ്രതീക്ഷകൾ? 

കേരളത്തിൽ കോൺഗ്രസിനു ഭരണം തിരിച്ചുപിടിക്കാനാകുമെന്നു പൂർണ വിശ്വാസമുണ്ട്. അതിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചു കഴിഞ്ഞു. മികച്ച നേതൃത്വമാണു സംസ്ഥാനത്തുള്ളത്. അവരിൽ വിശ്വാസമുണ്ട്. നേതാക്കളും താഴേത്തട്ടിലുള്ള പ്രവർത്തകരും ഒത്തുപിടിച്ചാൽ വിജയം കരസ്ഥമാക്കാം. വിജയമുറപ്പാക്കാൻ സംസ്ഥാന നേതൃത്വത്തിനൊപ്പം കോൺഗ്രസ് ഹൈക്കമാൻഡും ഒന്നിച്ചു പ്രവർത്തിക്കും. 

∙ കേരളത്തിൽ താങ്കൾ ആരെയെല്ലാം കാണും? 

സംസ്ഥാനത്ത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുതിർന്ന നേതാക്കളെ ഞാൻ കാണും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പ് കളത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾക്കു രൂപം നൽകും. 

∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. 

തദ്ദേശ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭാ തിരഞ്ഞെടുപ്പിലുള്ളത്. പ്രാദേശിക വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ പോരാട്ടവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.

English Summary: Ashok Gehlot says Congress will be back in power in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA