6334 പേർക്കു കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34

covid-19-vaccination
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 66 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 6334 പേർക്കു കോവിഡ്. 61,279 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34.

ഉറവിടം വ്യക്തമല്ലാത്ത 517 പേരും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 93 പേരും പോസിറ്റീവായി. ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെങ്കിലും ജനിതക വകഭേദം വന്ന കേസുകൾ പുതിയതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 21 മരണം കൂടി സ്ഥിരീകരിച്ചു; ആകെ മരണം 3545. ഇന്നലെ 6229 പേർക്കു കൂടി കോവിഡ് ഭേദമായി. 69,771 പേരാണു ചികിത്സയിലുള്ളത്.

റജിസ്റ്റർ ചെയ്തത് 4,69,616 പേർ

വാക്സീൻ സ്വീകരിക്കാനായി കേരളത്തിൽ ഇതിനകം 4,69,616 ആരോഗ്യ പ്രവർത്തകർ റജിസ്റ്റർ ചെയ്തു. രണ്ടാം ഘട്ടത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കു നൽകുന്ന വാക്സീൻ കുത്തിവയ്പിന് ഇതുവരെ ആഭ്യന്തര വകുപ്പിലെ 75,534 ജീവനക്കാരും 6,600 മുനിസിപ്പൽ വർക്കർമാരും 1,362 റവന്യു വകുപ്പ് ജീവനക്കാരും റജിസ്റ്റർ ചെയ്തു.

English Summary: Kerala Covid Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA