ADVERTISEMENT

കൊച്ചി ∙ ശബരിമല കർമസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടു മുൻ ഡിജിപി ടി. പി. സെൻകുമാറും കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ‍ഡോ. കെ. എസ്. രാധാകൃഷ്ണനും ഹൈക്കോടതിയിൽ ഹർജി നൽകി.

ശബരിമല കർമസമിതി 2019 ജനുവരി രണ്ടിനും ജനുവരി മൂന്നിനും ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ച് ഇപ്പോൾ 25 കേസുകളിലാണു പ്രതി ചേർത്തിരിക്കുന്നതെന്നു ഹർജിക്കാർ വ്യക്തമാക്കി. തെളിവോ, വസ്തുതകളോയില്ലാതെ‌‌ രാഷ്ട്രീയാധികാരം ദുർവിനിയോഗം ചെയ്തു നൽകിയ കേസുകളാണിത്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ടും സപ്ലിമെന്ററി റിപ്പോർട്ടും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

English Summary: TP Senkumar and KS Radhakrishnan Approached HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com