ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ, ലോക്സഭാ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് (https://voterportal.eci.gov.in/) ഡൗൺലോഡ് ചെയ്യാം. ഏറ്റവുമൊടുവിൽ വോട്ടർപട്ടികയിൽ പേരു ചേർത്തവർക്ക് ഇന്നു രാവിലെ 11.30നു ശേഷവും മറ്റുള്ളവർക്ക് അടുത്ത മാസം ഒന്നു മുതലും കാർഡ് ലഭിക്കും.

കമ്മിഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ’ മൊബൈൽ ആപ് വഴിയും ഡൗൺലോഡ് ചെയ്യാം. ഇതിന്റെ പ്രിന്റ് എടുത്ത് ആധാർ കാർഡ് പോലെ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. ഡിജിലോക്കറിൽ സൂക്ഷിക്കുകയും ചെയ്യാം.

വോട്ട് ചെയ്യാനും ഇ– കാർഡ് ഹാജരാക്കിയാൽ മതിയാകും. പതിവു വിവരങ്ങൾക്കു പുറമേ ക്യുആർ കോഡ് കൂടി ഡൗൺലോഡ് ചെയ്യുന്ന കാർഡിലുണ്ട്. വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മൊബൈൽ നമ്പർ നൽകി റജിസ്റ്റർ ചെയ്ത ശേഷമേ കാർഡ് ഡൗൺലോഡ് ചെയ്യാനാകൂ. വോട്ടർ പട്ടികയിൽ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ഓൺലൈനായി ‘കെവൈസി’ (Know your customer) വിവരങ്ങൾ നൽകണം. ഡൗൺലോഡ് സൗകര്യം വന്നെങ്കിലും പുതുതായി പേരു ചേർക്കുന്നവർക്കു പഴയ രീതിയിൽ നേരിട്ടു കാർഡ് കൈമാറുന്ന രീതി തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com