ADVERTISEMENT

തിരുവനന്തപുരം ∙ അധിക സേവനം കണക്കിലെടുത്ത് അധിക ഗ്രേഡ് കൊടുക്കുന്നതു പൊലീസ് സേനയിൽ എന്നതു പോലെ മറ്റു യൂണിഫോം സേനകളിലേക്കും. നാലാമത്തെ ഗ്രേഡ് 8, 15, 22, 27 വർഷം എന്ന സർവീസ് കണക്കു വച്ചിട്ടാണ്. നാലാമത്തെ ഗ്രേഡ് ചുരുക്കം കാറ്റഗറികൾക്കേയുള്ളൂ. എക്സൈസ്, ഫയർ ഫോഴ്സ്, ജയിൽ, വനം എന്നിവയ്ക്കു കൂടി നാലാമത്തെ ഹയർ ഗ്രേഡ് ബാധകമാക്കണം. ഡോക്ടർമാർ, എൻജിനീയർമാർ, വെറ്ററിനറി ഡോക്ടർമാർ തുടങ്ങിയ പ്രഫഷനൽ കാറ്റഗറികൾക്കു കരിയർ അഡ്വാൻസ്മെന്റിന് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകണം. പൊതുമരാമത്തു വകുപ്പിൽ ഓവർസീയർ ഗ്രേഡ് 1 തസ്തിക മറ്റു പല സ്ഥലങ്ങളിലും ഉള്ളതു പോലെ സബ് എൻജിനീയർ എന്നാക്കി മാറ്റണം.

ആരോഗ്യ വകുപ്പിലെ പാരാ മെഡിക്കൽ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കണം. കോടതി ജീവനക്കാർക്ക് അധിക അലവൻസ് നൽകണം. 

നഴ്സിങ് വിഭാഗത്തിന് യൂണിഫോം അലവൻസും അധിക ഗ്രേഡുകളും അനുവദിക്കണം.

Content Highlights: Kerala pay commission on extra work 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com