ADVERTISEMENT

തിരുവനന്തപുരം ∙ ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ 4,810 കോടി രൂപ അധിക ബാധ്യതയാണു സർക്കാരിനുണ്ടാകുക. കഴിഞ്ഞ കമ്മിഷൻ 7500 കോടി ബാധ്യതയാണു ചൂണ്ടിക്കാട്ടിയിരുന്നത്. ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷം കൂടി നീട്ടിവച്ചാൽ 5700 കോടിയുടെ ചെലവ് ഒഴിവാക്കാം. 20,000 പേരാണ് ഒരു വർഷം വിരമിക്കുക. ഗ്രാറ്റുവിറ്റി, ലീവ് കമ്യൂട്ടേഷൻ, ഏൺഡ് ലീവ് സറണ്ടർ എന്നീ ചെലവുകൾ വിരമിക്കൽ നീട്ടിവയ്ക്കുന്നതിലൂടെ ലാഭിക്കാനാകും.

അടുത്ത സാമ്പത്തിക വർഷം സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും നൽകാൻ സർക്കാർ ചെലവാക്കേണ്ടി വരിക 62,836 കോടി രൂപയെന്നാണു ബജറ്റിലെ കണക്ക്. ഇത് ഈ വർഷത്തേതിനെക്കാൾ 15,398 കോടി രൂപ അധികമാണ്. ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതു മൂലമുള്ളതാണ് ഈ അധികച്ചെലവിൽ ഒരു പങ്ക്. കോവിഡ് കാലത്തു സാലറി കട്ടിലൂടെ മാറ്റിവച്ച ശമ്പളം തിരിച്ചു നൽകാനും ഡിഎ കുടിശിക നൽകാനും ഒക്കെയാണു ബാക്കി തുക ചെലവാക്കേണ്ട വരുക.

ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ മാത്രമാണു കമ്മിഷന്റെ ആദ്യ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. 

ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർ‌ട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ‌ നൽകും. സർവകലാശായുടേതാണു മൂന്നാം റിപ്പോർട്ട്. ഏഴാം ഭാഗമായി ഭരണകാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് മേയിലോ ജൂണിലോ നൽകും. വിരമിക്കൽ പ്രായം സംബന്ധിച്ച ശുപാർശ അപ്പോൾ നൽകും.

സർക്കാർ ജീവനക്കാർക്ക് ഇനി ഓപ്ഷൻ ഇല്ല

തിരുവനന്തപുരം ∙ ശമ്പള സ്കെയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇനി സർക്കാർ ജീവനക്കാർക്കില്ല. എല്ലാ ജീവനക്കാരും 2019 ജൂലൈ 1 മുതൽ പുതുക്കിയ സ്കെയിലിലേക്കു മാറണം. ശമ്പള നിർണയം മിനിറ്റുകൾ കൊണ്ടു പൂർത്തിയാക്കാൻ കഴിയുന്നതിനാൽ ഇതിന്റെ പേരിലുള്ള കേസുകളും തർക്കങ്ങളും ഒരു പരിധി വരെ ഇല്ലാതാകുമെന്നാണു കമ്മിഷൻ കണക്കുകൂട്ടുന്നത്. 

ഒരാളുടെ ശമ്പളം പരിഷ്കരിക്കാൻ കുറഞ്ഞത് 2 മണിക്കൂർ സമയം വേണം. അങ്ങനെ നോക്കിയാൽ 5 ലക്ഷം പേരുടെ ശമ്പളം പരിഷ്കരിക്കാൻ 10 ലക്ഷം മണിക്കൂർ മാനുഷിക ശേഷി വേണം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക് വഴി ഒറ്റ ദിവസം കൊണ്ടു തന്നെ മുഴുവൻ ജീവനക്കാരുടെയും ശമ്പളം പുതുക്കാൻ കഴിയും.

Content Highlights: Salary hike Kerala extra expense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com