ADVERTISEMENT

ആലപ്പുഴ∙കേന്ദ്രബജറ്റിൽ അംഗപരിമിതരുടെ വിഹിതം കഴിഞ്ഞ വർഷത്തെക്കാൾ .12 ശതമാനം വെട്ടിക്കുറച്ചതും അവർക്ക് അവസരങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാത്തതും ഭിന്നശേഷി സമൂഹത്തോടുള്ള  അവഗണനയാണെന്ന്  ഇന്ത്യൻ നാഷനൽ ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ്' കോൺഗ്രസ് – ( ഇൻഡാക് )ദേശീയ പ്രസിഡന്റ് ഡോ. എഫ് എം. ലാസർ പറഞ്ഞു. 

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ വിവിധ ഇനങ്ങളിൽ ഭിന്നശേഷിക്കാർക്കുവേണ്ടി 1325.39 കോടി അനുവദിച്ചപ്പോൾ ഈ വർഷം അത് 1127.77 രൂപയായി വെട്ടിക്കുറച്ചു. ഇത് അംഗപരിമിതരോടുള്ള സർക്കാരിന്റെ സമീപനമാണ് വെളിവാക്കുന്നത്. ഓരോ ബജറ്റും 15 ശതമാനം വരുന്ന അംഗപരിമിതരും അവരുടെ കുടുംബങ്ങളും പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. അവരുടെ സാമൂഹിക പദവിയും സൗകര്യങ്ങളും വികസിപ്പിക്കുവാൻ സഹായിക്കുന്ന പദ്ധതികളും സർക്കാരുകൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary : Indian National Differently abled Peoples' Congress on Union Budget 2021 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com