ADVERTISEMENT

മൂലമറ്റം ∙ മൂലമറ്റം വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി. നിലയത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി. സംസ്ഥാനത്തൊട്ടാകെ ഇന്നലെ വൈകിട്ട് ലോഡ് ഷെഡിങ് ഏർപ്പെടുത്തി. ഭൂഗർഭ നിലയത്തിലെ 4-ാം നമ്പർ ജനറേറ്ററിന്റെ ഐസലേറ്ററുകളാണ് ഇന്നലെ വൈകിട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. ജീവനക്കാർ ആരും സമീപത്ത് ഇല്ലാതിരുന്നതിനാൽ ആളപായമില്ല.  50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ. 

വൈദ്യുത നിലയത്തിൽ പുകപടലം നിറഞ്ഞു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും കെ എസ്ഇബി ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. നിലയത്തിൽ രാത്രിയും പരിശോധന നടക്കുകയാണ്. 

Content Highlights: Blast in Moolamattom power house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com