ADVERTISEMENT

മനോരമ ക്വിസിൽ (എംക്യു) പതിവായി പങ്കെടുത്ത് ജനുവരിയിൽ മെഗാ വിജയികളായ 5 പേർക്ക് 5000 രൂപ വീതം സമ്മാനം. ബി.ആർ.സി. ചെറിയാൻ (ഇടമൺ, കൊല്ലം), പി. ധന്യ (ഇരിക്കൂർ, കണ്ണൂർ), ആശ മേരി ബാബു (ചെത്തിപ്പുഴ, കോട്ടയം), യു.കെ. ഷാഫി (കൊഴിക്കോട്ടിരി, പാലക്കാട്), സണ്ണി ജോസഫ് (കോടഞ്ചേരി, കോഴിക്കോട്) എന്നിവരാണ് കഴിഞ്ഞമാസം 1500 പോയിന്റിലേറെ നേടിയവരിൽനിന്നു നറുക്കെടുപ്പിലൂടെ വിജയികളായത്.

പ്രധാനമായും പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളുമായി ദിവസേന രാത്രി 8.55ന് ആണ് മനോരമ ക്വിസ്. 50 പോയിന്റോ അതിലേറെയോ നേടുന്നവരിൽനിന്നു നറുക്കെടുക്കുന്ന 10 പേർക്കു ദിവസവും 1000 രൂപ വീതം സമ്മാനം. ഇതിനു പുറമേയാണു മാസം തോറുമുള്ള മെഗാ സമ്മാനം. പങ്കെടുക്കാനുള്ള വിശദ മാർഗനിർദേശങ്ങൾ മലയാള മനോരമ ആപ്പിലെ എംക്യു പേജിലുണ്ട്.

ഹെൽപ്‌ലൈൻ: 94950 80006, 0481 2587396 (ഞായറും പൊതുഅവധി ദിനങ്ങളുമൊഴികെ രാവിലെ 9.30 – 5.30).

Content Highlights: MQ mega winners

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com