ADVERTISEMENT

തിരുവനന്തപുരം∙ സി–ഡിറ്റിലെ കരാർ ജീവനക്കാരുടെ കാലാവധി 5 വർഷത്തേക്കു കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംഘടനയായ സി–ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. 

അടുത്തിടെ സ്ഥിരപ്പെടുത്തിയ 114 പേർക്കു പുറമേയുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് എളുപ്പമല്ലാതെ വന്നതോടെയാണു കാലാവധി നീട്ടാൻ ശ്രമം.

താൽക്കാലിക, ദിവസവേതന, പ്രോജക്ട് അധിഷ്ഠിത ജീവനക്കാരുടെ വിശദാംശങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ച് ജീവനക്കാരുടെ ഇടയിൽ സംഘടന വിവരശേഖരണം നടത്തുകയാണ്.

ഭരണം മാറിയാൽ പാർട്ടി അനുഭാവികൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണു തിടുക്കപ്പെട്ടുള്ള നീക്കമെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. പരമാവധി 5 വർഷത്തിൽക്കൂടുതൽ കരാർ ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കരുതെന്നു കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു.

 ഇങ്ങനെ തുടരേണ്ടി വന്നാൽ അതിന്റെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സി–ഡിറ്റ് ഡയറക്ടർക്കോ റജിസ്ട്രാർക്കോ ആയിരിക്കുമെന്നായിരുന്നു ഉത്തരവ്. ഇതു ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയതു കൊണ്ടാണു സർക്കാരിനെ സമീപിച്ചതെന്നാണ് സംഘടനയുടെ വാദം.

English Summary: Cdit contract workers may continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com