തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങി. ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നൽകുന്ന കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 12നു സമരം തുടങ്ങിയതിനാൽ ദീർഘദൂര സർവീസുകൾ മിക്കതും വൈകിട്ടോടെ മുടങ്ങി. സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല. ബസുകൾ തടയില്ലെന്നും സമാധാനപരമായാണ് സമരമെന്നും യൂണിയനുകൾ അറിയിച്ചു.
English Summary: KSRTC union to strike tomorrow