മന്നത്തിന്റെ 51-ാം ചരമവാർഷികം ഇന്ന്
Mail This Article
×
ചങ്ങനാശേരി ∙ സമുദായാചാര്യന്റെ ദീപ്ത സ്മരണകൾക്കു മുന്നിൽ പുഷ്പാർച്ചനയുമായി എൻഎസ്എസ് ഇന്ന് മന്നം ചരമവാർഷികം ആചരിക്കും. മന്നത്തു പത്മനാഭന്റെ 51-ാം ചരമ വാർഷികമാണിന്ന്. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ 6 മുതൽ 11.45 വരെയാണ് ചടങ്ങുകൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേതൃത്വം നൽകും. ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയിൽ കോവിഡ് നിബന്ധനകൾ പാലിച്ചു പങ്കെടുക്കാം. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുക്കും.
English Summary: Mannam death anniversary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.