ADVERTISEMENT

കൊച്ചി∙ ഇ.ശ്രീധരൻ ഏതു മണ്ഡലത്തിൽ മത്സരിക്കും? രാഷ്ട്രീയ മണ്ഡലങ്ങളിലും ബിജെപിക്കുള്ളിലും ചൂടൻ ചർച്ചയാണ് ഈ വിഷയം. മണ്ഡലങ്ങളുടെ കാര്യത്തിൽ ബിജെപി തീരുമാനമൊന്നുമെടുത്തിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾക്കു പഞ്ഞമില്ല. കൊച്ചി മെട്രോയുമായുള്ള ബന്ധം പരിഗണിക്കുമ്പോൾ കൂടുതൽ വോട്ടു കിട്ടാൻ സാധ്യതയുള്ളതിനാൽ ശ്രീധരനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കും എന്ന വാർത്തയ്ക്കാണു കൂടുതൽ പ്രചാരം. കേന്ദ്ര നേതൃത്വം ഇത്തരത്തിലുള്ള നിർദേശം സംസ്ഥാന നേതൃത്വത്തിനു നൽകിയതായും വാർത്തകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇ.ശ്രീധരന്റെ താൽപര്യം കൂടി പരിഗണിച്ചേ ഉണ്ടാകൂ.

സ്വന്തം നാടായ പൊന്നാനിയിൽ മത്സരിക്കാനാണ് അദ്ദേഹം താൽപര്യപ്പെട്ടത് എന്നായിരുന്നു ആദ്യ വാർത്തകൾ. പിന്നീടു പാലക്കാട് മണ്ഡലത്തിൽ മത്സരിക്കും എന്നായി അഭ്യൂഹം. തിരഞ്ഞെടുപ്പു കളത്തിൽ ശ്രീധരൻ ബിജെപിക്കൊരു തുറുപ്പുചീട്ടാണെന്നിരിക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്തെത്തിയ തൃപ്പൂണിത്തുറ പോലുള്ള മണ്ഡലത്തിൽ അദ്ദേഹത്തെ മത്സരിപ്പിക്കുന്നതു മണ്ടത്തരമാണെന്ന അഭിപ്രായം ചില നേതാക്കൾക്കുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിൽ എവിടെയെങ്കിലും അദ്ദേഹത്തെ പരീക്ഷിച്ചാൽ സാധ്യതയേറുമെന്നാണ് ഇവരുടെ പക്ഷം. 2016ൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്നും അഭിപ്രായമുയരുന്നുണ്ട്.

English Summary: E Sreedharan's seat for assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com