ADVERTISEMENT

കണ്ണൂർ ∙ അഴീക്കോട് മണ്ഡലത്തിലെ അഭ്യൂഹങ്ങൾക്ക് വിരാമം. യുഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ കെ.എം.ഷാജി തന്നെ വീണ്ടും ജനവിധി തേടും.

കൂടുതൽ സുരക്ഷിതമായ സീറ്റ് വേണമെന്ന ആവശ്യം ഷാജിയോട് അടുപ്പമുള്ളവർ ലീഗ് നേതൃത്വത്തിനു മുൻപിൽ വച്ചിരുന്നു. കാസർകോട്, തിരുവമ്പാടി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളായിരുന്നു പരിഗണിച്ചത്. എന്നാൽ അഴീക്കോട് നിലനിർത്താൻ മറ്റാര് എന്ന ചോദ്യമാണു കുഴക്കിയത്. ഷാജിക്കു മാത്രമാണു മണ്ഡലത്തിൽ വിജയിക്കാനാവുക എന്ന നിഗമനത്തിലേക്കാണ് ഒടുവിലെത്തിയത്. 

2011ൽ 493 വോട്ടിനാണ് മണ്ഡലം ഷാജി എൽഡിഎഫിൽനിന്നു പിടിച്ചെടുത്തത്. എം.പ്രകാശനായിരുന്നു എതിരാളി. 2016 ൽ എം.വി. നികേഷ്കുമാറിനെ 2287 വോട്ടിനു തോൽപിച്ചു. 

ഇത്തവണ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിനെ ഇവിടെ മത്സരിപ്പിക്കണമെന്ന നിർദേശമാണു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്.

English Summary: K.M. Shaji to contest again in Azhikode constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com