എ.കെ. ശശീന്ദ്രന് സീറ്റു നൽകുന്നതിൽ തർക്കം; എൻസിപി യോഗത്തിൽ കയ്യാങ്കളി

AK-Saseendran
കാതടപ്പിച്ച് അടിപൂരം... കോഴിക്കോട്ട് എൻസിപി ജില്ലാ നിർവാഹകസമിതി യോഗത്തിനിടെ വാക്കുതർക്കം ഉണ്ടായപ്പോൾ മന്ത്രി എ.കെ.ശശീന്ദ്രൻ ചെവി പൊത്തുന്നു. എൻസിപി സംസ്ഥാന സെക്രട്ടറി ജോബ് കാട്ടൂർ, സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ എന്നിവർ സമീപം. ചിത്രം: സജീഷ് ശങ്കർ∙ മനോരമ
SHARE

കോഴിക്കോട് ∙ എലത്തൂരിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി എൻസിപി ജില്ലാ യോഗത്തിൽ കയ്യാങ്കളി. മന്ത്രി എ.െക. ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് ഒരു വിഭാഗവും ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെയോ മറ്റു പുതുമുഖങ്ങളെയോ പരിഗണിക്കണമെന്നു മറുവിഭാഗവും വാദിച്ചതോടെയാണ് ഉന്തും തള്ളുമായത്.

ശശീന്ദ്രൻ ഏഴു തവണ മൽസരിച്ചതിൽ ആറു തവണ എംഎൽഎയായതും ഇപ്പോഴത്തെ സർക്കാരിൽ മന്ത്രിയായതുമാണ് അദ്ദേഹത്തിന്റെ എതിർപക്ഷം ചൂണ്ടിക്കാട്ടിയത്. ഒടുവിൽ ശശീന്ദ്രന്റെ പേരിനൊപ്പം മറുവിഭാഗം നിർദേശിച്ച 5 പേരുകളും ചേർത്ത് കേന്ദ്ര നേതൃത്വത്തിനു പട്ടിക നൽകാൻ തീരുമാനിച്ചു യോഗം പിരിഞ്ഞു.

എതിർപ്പുണ്ടെങ്കിലും ശശീന്ദ്രന് ഒരവസരം കൂടി നൽകാൻ ഏകദേശ ധാരണയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പറഞ്ഞു. സ്ഥാനാർഥി നിർണയം ചർച്ചയായില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.

English Summary : Clash in NCP meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA