പാലാരിവട്ടം പാലം ഗതാഗതത്തിനു തയാർ; ഭാരപരിശോധന വിജയം, പാലം ഇന്നു കെമാറും

Palarivattam-over-bridge
SHARE

കൊച്ചി ∙ പുനർനിർമിച്ച പാലാരിവട്ടം പാലം ഇന്നു റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന് (ആർബിഡിസികെ) കൈമാറുമെന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. അവസാനവട്ട പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. പാലം ഇനി എപ്പോൾ വേണമെങ്കിലും തുറക്കാം.

9 മാസമായിരുന്നു സർക്കാർ അനുവദിച്ച സമയം. കരാർ നൽകിയതു 8 മാസം എന്നു നിശ്ചയിച്ചാണ്. എന്നാൽ 5 മാസവും 10 ദിവസവും കൊണ്ടു പാലം പൂർത്തിയാക്കാൻ കഴിഞ്ഞു. മറ്റ് ഏതെങ്കിലും ഏജൻസിയായിരുന്നെങ്കിൽ കുറഞ്ഞതു 18 മാസം വേണ്ടി വരുന്ന പണിയാണ്.

ഊരാളുങ്കൽ സൊസൈറ്റിയും ശ്രീഗിരി കൺസൽറ്റന്റ്സും നന്നായി ചെയ്തു. മികച്ച നിലവാരത്തിലാണ് ഊരാളുങ്കൽ പാലം നിർമിച്ചത്. ഊരാളുങ്കലിനെയും ചീഫ് എൻജിനീയർ കേശവചന്ദ്രനെയും ഡിസൈൻ കൺസൾറ്റന്റുമാരായി പ്രവർത്തിച്ച ഷൈൻ വർഗീസ്, മുഹമ്മദ് ഷെറിൻ എന്നിവരെയും അഭിനന്ദിക്കുന്നു.– അദ്ദേഹം പറഞ്ഞു.

യൂണിഫോമിൽ അവസാന ദിവസം
ഡിഎംആർസിയുടെ ഒൗദ്യോഗിക യൂണിഫോമിൽ ഇന്നലെ ഇ. ശ്രീധരന്റെ അവസാന ദിവസം. ഡിഎംആർസിയിൽ നിന്നു വിരമിച്ച ശേഷവും മുഖ്യ ഉപദേഷ്ടാവായി തുടർന്ന ശ്രീധരൻ സംസ്ഥാന സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പാലാരിവട്ടം പാലം പുനർനിർമാണം ഏറ്റെടുത്തത്. ‘ഇത് ഈ യൂണിഫോമിലെ അവസാന ദിവസമാണ്, ആദ്യം ധരിച്ചതു 1997 നവംബറിലാണ്. 24 വർഷം അതു തുടർന്നു.’ –അദ്ദേഹം പറഞ്ഞു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുൻപു ഡിഎംആർസിയിലെ സ്ഥാനം രാജിവയ്ക്കും. പാലാരിവട്ടം പാലം തീരുന്നതോടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഡിഎംആർസി അവസാനിപ്പിക്കും.

English Summary: Palarivattam flyover ready for vehicles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA