ADVERTISEMENT

കോട്ടയം ∙ ജനാധിപത്യ കേരള കോൺഗ്രസിന് എൽഡിഎഫ് നൽകിയ തിരുവനന്തപുരം സീറ്റിൽ സ്ഥാനാർഥിയായി പാർട്ടി വൈസ് ചെയർമാൻ ആന്റണി രാജുവിനെ പ്രഖ്യാപിച്ചു. 2016 ൽ ആന്റണി രാജു ഇതേ സീറ്റിൽ മത്സരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതി യോഗം സ്ഥാനാർഥി നിർണയത്തിന് ചെയർമാൻ ഡോ. കെ.സി. ജോസഫിനെ ചുമതലപ്പെടുത്തിയിരുന്നു. ചങ്ങനാശേരി സീറ്റ് വേണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായും കെ.സി. ജോസഫ് പറഞ്ഞു.

English Sumamry: Antony Raju to contest from Thiruvananthapuram Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com