ADVERTISEMENT

കൊടുവള്ളി ∙ അമിത് ഷാ തിരുവനന്തപുരത്തെ പ്രസംഗത്തിൽ പറഞ്ഞ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം തന്റെ സഹോദരന്റേതെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്.

2 വർഷം മുൻപാണു സഹോദരൻ മരിച്ചത്. സഹോദരന്റെ മരണത്തിൽ സംശയമില്ല. ഇപ്പോൾ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ഈ മരണത്തിൽ ദുരൂഹത സംശയിക്കുന്നെങ്കിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിക്കാൻ തയാറാവണം. അങ്ങനെ സത്യം പുറത്തു വരട്ടെ– എംഎൽഎ പറഞ്ഞു.

കാരാട്ട് റസാഖിന്റെ സഹോദരൻ ഗഫൂർ രാത്രി താമരശ്ശേരി ചുങ്കത്ത് ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഗഫൂർ സഞ്ചരിച്ചിരുന്ന കാറിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. അമിത് ഷായുടെ പ്രസംഗത്തെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് എംഎൽഎയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com