ADVERTISEMENT

തൃശൂർ ∙ നാട്ടികയിൽ സ്ഥാനാർഥിയെ നിശ്ചയിക്കാനാകാത്തതു സിപിഐ സംസ്ഥാന നേതൃത്വത്തിലെ ശീതസമരം മൂലമെന്നു സൂചന. 4 ദിവസം ചർച്ച ചെയ്തിട്ടും പ്രശ്നം കീറാമുട്ടിയായി തുടരുകയാണ്. ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത ഏക സീറ്റാണിത്. 

2 തവണ ഇവിടെ വിജയിച്ച ഗീതാ ഗോപി എംഎൽഎയുടെ പേര് ജില്ലാ എക്സിക്യൂട്ടീവ് നൽകിയ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. സി.സി. മുകുന്ദന്റെ പേരായിരുന്നു ഒന്നാമത്. എന്നാൽ, ഗീതാ ഗോപി തന്നെ മത്സരിക്കണമെന്നു സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കൾ നിർദേശിച്ചു. ഇതോടെ ജില്ലാ നേതൃത്വം നിലപാടിൽ ഉറച്ചു നിൽക്കുകയും പ്രാദേശിക എതിർപ്പുകൾ ശക്തമാക്കുകയും ചെയ്തു. 

ജില്ലയിൽ വനിതാ സ്ഥാനാർഥി വേണമെന്നു നിർബന്ധമുള്ളതിനാൽ മുകുന്ദന്റെ പേരു പരിഗണിക്കാനാകില്ലെന്നാണു സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. 

വീണ്ടും ജില്ലാ നേതൃത്വത്തോട് അഭിപ്രായം ചോദിച്ചപ്പോൾ മുകുന്ദനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവിനു വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com