ADVERTISEMENT

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസിക്ക് അനുമതി നൽകാനുള്ള നീക്കം വിവാദമായപ്പോൾ തലയൂരാൻ സർക്കാർ പറഞ്ഞത് ഒട്ടേറെ കള്ളങ്ങൾ. തെളിവുകൾ പുറത്തുവന്നപ്പോൾ ഇവയെല്ലാം പൊളിഞ്ഞു. സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സർക്കാരിനെ അറിയിക്കാതെയാണു ധാരണാപത്രം ഒപ്പിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പലവട്ടം പറഞ്ഞ കള്ളവും ഒടുവിൽ പൊളിഞ്ഞു. 

സർക്കാർ പറഞ്ഞ കള്ളങ്ങളും വസ്തുതകളും:

1. ഇഎംസിസി പ്രതിനിധികളുമായി യുഎസിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ല 

ന്യൂയോർക്കിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ കണ്ടിരുന്നുവെന്ന് ഇഎംസിസി അധികൃതർ. അപ്പോൾ ഓർമയില്ലെന്നായി മന്ത്രി. 

2. കേരളത്തിൽ ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയില്ല. 

മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായുള്ള ചർച്ചയുടെ ഫോട്ടോ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. 

3. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല. 

2019 ഓഗസ്റ്റിൽ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലുമായി 2 തവണ ചർച്ച നടത്തിയെന്ന് ഇഎംസിസി പ്രസിഡന്റ്. 

4. സർക്കാരിനു പദ്ധതിയെക്കുറിച്ച് അറിയില്ല. 

2019 ൽ ഇഎംസിസി ഫിഷറീസ് വകുപ്പിനു നൽകിയ പദ്ധതി രൂപരേഖയും അതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിനു നൽകിയ കത്തും പുറത്ത്. 

5. പദ്ധതിക്ക് അനുമതിയില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. 

അസെൻഡ് നിക്ഷേപക സംഗമത്തിൽ ക്ഷണിച്ചു വരുത്തി ധാരണാപത്രം ഒപ്പിട്ടു. 

6. ഇഎംസിസിക്ക് അനുമതി നൽകിയതിന് ഒരു രേഖയുമില്ല. 

കെഎസ്ഐഡിസിയുമായുള്ള ധാരണാപത്രത്തിന്റെ രേഖ പുറത്ത് 

7. വഴിവിട്ട് ഇഎംസിസിക്ക് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല. 

ചേർത്തല പള്ളിപ്പുറത്ത് 4 ഏക്കർ ഭൂമി അനുവദിച്ചതിന്റെ രേഖകൾ പുറത്ത് 

8. ഇഎംസിസി പ്രതിനിധികൾ പദ്ധതി മന്ത്രിസഭായോഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം. 

ആ ദിവസം താൻ ഐശ്വര്യകേരള യാത്രയിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല 

9. അസെൻഡിൽ കരാർ ഒപ്പിട്ട പദ്ധതികളിൽ ഇഎംസിസി ഇല്ലെന്ന് നിയമസഭയിൽ മറുപടി. 

അസെൻഡ് കഴിഞ്ഞ് 48 ദിവസത്തിനു ശേഷം എംഒയു ഒപ്പിട്ടെന്ന് രേഖകൾ 

10. കെഎസ്ഐഡിസി ധാരണാപത്രത്തിനു കാലാവധി 6 മാസം മാത്രം. 

കാലാവധി രേഖപ്പെടുത്താത്തതിനാൽ ഇപ്പോഴും പ്രസക്തമെന്ന് നിയമവിദഗ്ധർ 

11. കെഎസ്ഐഎൻസി ധാരണാപത്രം സർക്കാർ നയത്തിനു വിരുദ്ധം. 

അസെൻഡിൽ സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിലാണ് ആഴക്കടൽ മത്സ്യബന്ധന പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎസ്ഐഎൻസി ധാരണാപത്രം ട്രോളർ, തുറമുഖ നിർമാണത്തിനു മാത്രം. 

12. കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാരിനെ അറിയിക്കാതെ. 

മുഖ്യമന്ത്രിയുടെ ഓഫിസിനെയും വകുപ്പു മേധാവിയെയും മു‍ൻകൂട്ടി അറിയിച്ചിരുന്നുവെന്ന് രേഖ. 

English Summary: Deep-sea fishing row: WhatsApp chats put CMO in a spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com