വോട്ടിനൊപ്പം പെൻഷൻ വിതരണവും; പരാതി നൽകി
Mail This Article
കായംകുളം ∙ 80 വയസ്സു കഴിഞ്ഞ വരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കൊപ്പമെത്തി ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണം. വോട്ട് നടപടികൾ നടക്കുമ്പോൾ തന്നെ പണം നൽകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
വോട്ടിങ് നടപടി നടക്കുന്നതിനു തൊട്ടടുത്ത് ഒരാൾ പണം എണ്ണി നൽകുന്നത് വിഡിയോയിൽ കാണാം. ‘രണ്ടു മാസത്തെ പെൻഷനാ സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ 2,500 ആണ്’ എന്ന് പണം നൽകിയ ആൾ പറയുന്നതും വിഡിയോയിലുണ്ട്. കായംകുളം മണ്ഡലത്തിൽ നഗരസഭയിലെ 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെൻഷൻ നൽകി സ്വാധീനിച്ചെന്ന് ആരോപിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കലക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.
Content Highlights: Postal Vote, Pension, UDF, Kerala Assembly Elections