ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് വോട്ട് മണ്ഡലത്തിലെ മണിമലയിൽ. ഭാര്യ ഷീലയുടെ വോട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലും. കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഇരുവരും മണിമല സെന്റ് ജോർജ് ഹൈസ്കൂളിലാണ് വോട്ട് ചെയ്തത്.

ഇത്തവണ ഇരുവർക്കും വോട്ട് രണ്ടിടത്ത് ആയതെങ്ങനെയെന്ന് അറിയില്ലെന്നു കണ്ണന്താനം പറയുന്നു. 2000 മുതൽ 2006 വരെ തിരുവനന്തപുരത്തായിരുന്നു അൽഫോൻസ് കണ്ണന്താനവും ഷീലയും താമസിച്ചിരുന്നത്. പിന്നീടാണ് ഡൽഹിയിലേക്കു താമസം മാറ്റിയത്. എന്നാൽ വട്ടിയൂർക്കാവിൽ വോട്ടു വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് കണ്ണന്താനം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com