ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ വോട്ടു ചെയ്യാനാകാതെ പോയവർ ഇനി വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അടുത്ത തിരഞ്ഞെടുപ്പു വരെ കാത്തിരിക്കുന്നതാണു പൊതുരീതി. എന്നാൽ, പട്ടികയിൽ ഇപ്പോൾ പേരു ചേർക്കുന്നതാണ് ഉചിതം

തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടു ചെയ്ത പലരും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പിച്ചു കാത്തിരുന്നതിനാലാണ് ഇക്കുറി അവസരം നഷ്ടപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയല്ല ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. 

2021 ജനുവരി ഒന്നിനോ മുൻപോ 18 വയസ്സു തികയുന്ന ആർക്കും ഇപ്പോൾ പേരു ചേർക്കാം. ഇതിന് www.voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ‘വോട്ടർ ഹെൽപ്‌ലൈൻ’ മൊബൈൽ ആപ് വഴിയും പേരു ചേർക്കാം. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വയമോ അപേക്ഷിക്കാം.

വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് www.ceo.kerala.gov.in, www.nsvp.in എന്നീ വെബ്സൈറ്റുകളിലൂടെ പരിശോധിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com