ADVERTISEMENT

തിരുവനന്തപുരം∙ ബന്ധു നിയമനത്തിൽ കെ.ടി.ജലീലിനു മന്ത്രിയായി തുടരാനുള്ള അർഹത ഇല്ലെന്ന ലോകായുക്തയുടെ വിധി തള്ളി മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനം ജനാധിപത്യത്തോടും പൊതു സമൂഹത്തോടും ഉള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോടതിയിൽ നിന്നു മോശമായ പരാമർശങ്ങൾ ഉണ്ടാവുമ്പോൾ രാജിവച്ച് ഉന്നതമായ ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ച എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കെ.എം.മാണിക്കെതിരെ സംശയത്തിന്റെ പേരിൽ മാത്രം കോടതി പരാമർശമുണ്ടായപ്പോൾ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎമ്മാണ്. അന്ന് കെ.എം.മാണി രാജി വയ്ക്കുകയും ചെയ്തു.

ഇവിടെ മന്ത്രി സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും കാട്ടിയെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും തന്നെയാണ് ലോകായുക്ത വിധിച്ചത്. എന്നിട്ടും മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നു പറയുന്ന സിപിഎം അഴിമതിക്ക് അംഗീകാരം നൽകുകയാണ് ചെയ്യുന്നതെന്നു ചെന്നിത്തല പറഞ്ഞു. 

English Summary: Ramesh Chennithala on K.T. Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com