ADVERTISEMENT

കൊച്ചി ∙ മന്ത്രിസ്ഥാനത്തുനിന്നു നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെയും ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും ആരോപിക്കുന്നു.

മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിധി പഠിക്കാതെ പ്രതികരിക്കാനില്ല: ഗവർണർ

പത്തനംതിട്ട ∙ മന്ത്രി കെ.ടി. ജലീലിന് എതിരായ ലോകായുക്ത വിധി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫയലുകൾ പരിശോധിക്കാതെ പ്രതികരിക്കാനാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജലീലിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് – അദ്ദേഹം പറഞ്ഞു.

English Summary: Minister K.T. Jaleel approaches highcourt against lokayuktha order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com