ADVERTISEMENT

എൻ.ശ്രീനിവാസൻ 

വകുപ്പ്: എക്സൈസ്, പാർ‌ട്ടി: എസ്ആർപി  , രാജി: 1986 മേയ് 30

കാരണം: പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് അഴിമതി നിരോധന കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന്.

ആർ.ബാലകൃഷ്ണ പിള്ള 

വകുപ്പ്: ഗതാഗതം, പാർട്ടി: കേരള കോൺഗ്രസ് 

രാജി: 1995 ജൂലൈ 28 

കാരണം: ഇടമലയാർ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന്.

കെ.പി. വിശ്വനാഥൻ 

വകുപ്പ്: വനം

പാർട്ടി: കോൺഗ്രസ്

രാജി: 2005 ഫെബ്രുവരി 10

കാരണം: ചന്ദനമാഫിയയ്ക്കു വനംമന്ത്രിയുമായി നേരിട്ടു ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശത്തെ തുടർന്ന്.

ടി.യു.കുരുവിള

വകുപ്പ്: പൊതുമരാമത്ത്

പാർട്ടി: കേരള കോൺഗ്രസ് ജെ

രാജി: 2007 സെപ്റ്റംബർ 3

കാരണം: മന്ത്രിയുടെ മക്കൾ നടത്തിയ വിവാദഭൂമി ഇടപാടുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ.

കെ.എം.മാണി

വകുപ്പ്:ധനകാര്യം, നിയമം

പാർട്ടി: കേരള കോൺഗ്രസ് (എം) 

രാജി: 2015 നവംബർ 10

കാരണം: ബാർക്കോഴ കേസിൽ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ  തുടർന്ന്.

* നിലവിലെ പിണറായി മന്ത്രിസഭയിൽ നിന്നു രാജിവച്ച ഇ.പി.ജയരാജൻ (വ്യവസായം), തോമസ് ചാണ്ടി (ഗതാഗതം),  കെ.ടി.ജലീൽ (സിപിഎം സ്വതന്ത്രൻ) എന്നിവരും കോടതി പരാമർശത്തെ തുടർന്നാണു രാജിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com