ADVERTISEMENT

പാനൂർ ∙ യൂത്ത്‍ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (21) കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ 8 പ്രതികളിൽ 7 പേരെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു കോടതി വിട്ടു നൽകി. ഒന്നാം പ്രതി ഷിനോസിന് കോവിഡ് ബാധയുണ്ടെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനാൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടില്ല. 7 ദിവസമാണു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് എങ്കിലും 5 ദിവസത്തേക്കാണ് അനുമതി. 23ന് കോടതിയിൽ തിരികെ ഹാജരാക്കണം.

കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവെടുപ്പിലേക്കു കടന്നില്ല.

വോട്ടെടുപ്പു ദിവസം രണ്ടു സിപിഎം പ്രവർത്തകരെ മുസ്‍ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചതിനുള്ള തിരിച്ചടി ആയിരുന്നു മൻസൂറിനും മുഹ്സിനും നേർക്കു നടന്ന ആക്രമണം എന്നാണു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രാദേശികമായ പ്രകോപനം മാത്രമായിരുന്നോ എന്നറിയാനാണു വിശദമായ ചോദ്യം ചെയ്യൽ.

ആക്രമണത്തിനു ഗൂഢാലോചന നടന്നോ ആരുടെയെങ്കിലും പ്രത്യേക നിർദേശം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണു കസ്റ്റഡിയിലുള്ള പ്രതികളോടു തിരക്കിയത്. ഇന്നു സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com