‘ചേതന’ സ്ഥാപകൻ ഫാ. ഐസക് അന്തരിച്ചു

fr isaac
ഫാ. ഐസക്.
SHARE

സംസ്കാരം ഇന്നു 10 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചാപ്പലിൽ. 1970 കളിൽ ഹോളിവുഡിൽ സിനിമാ നിർമാണം പഠിച്ച ഫാ. ഐസക്കാണ് പിന്നീട് ചേതന ഫിലിം ആൻഡ് ടിവി  ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകയ്യെടുത്തത്.  

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ഫീച്ചർ ചിത്രങ്ങളുടെ സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രൈസ്റ്റ് കോളജിൽ സുവോളജി അധ്യാപകനായിരുന്നു.

 ഫാ. ഐസക്കിന്റെ ഡിപ്ലോമ പഠനത്തിന്റെ  ഫിലിം സ്ക്രിപ്റ്റ് ‘കുറ്റവും ശിക്ഷയും' പിന്നീട് സർവകലാശാലകൾ സിനിമാപഠന ഗ്രന്ഥമാക്കി. ‌‌ സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സെർജിയ, സിസ്റ്റർ കാർമൽ, സിസ്റ്റർ ഹെർമൺ, പരേതനായ പോൾ, ഡെയ്സി ആന്റോ, ആന്റണി. 

 ‘തിരുവചനം തെറ്റിദ്ധരിച്ചവർ', 'അണുയുഗത്തിലെ വ്രണിത സഭ', 'മിന്നാമിനുങ്ങ്' തുടങ്ങിയ കൃതികൾ രചിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA