കോവിഡ് ചികിത്സയ്ക്ക് ഇനി ഹോട്ടലുകളും

kannur-home-covid-treatment
SHARE

തിരുവനന്തപുരം ∙ കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് കൂടുതൽ സൗകര്യം ഒരുക്കും. കെടിഡിസിയുടെ അടക്കമുള്ള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കാം.

∙ ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കും. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെ തന്നെ വീണ്ടും ബന്ധപ്പെടാനാകണം. ഈ കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.

∙ വിക്ടേഴ്സ് ചാനൽ വഴി കോവിഡ് ബാധിതർക്ക് ഫോൺ ഇൻ കൺസൽറ്റേഷൻ നൽകും. സ്വകാര്യ ചാനലുകളും ഡോക്ടർമാരുമായി ഓൺലൈൻ കൺസൽറ്റേഷൻ നടത്താൻ സൗകര്യം ഒരുക്കണം.

∙ കൂടുതൽ സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകണം.

∙ തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫിസർമാരെ രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കു നിയോഗിക്കും.

∙ അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപറേഷൻ, ഹോർട്ടികോർപ്, കൺസ്യൂമർ ഫെഡ് എന്നിവർക്കു നിർദേശം.

∙ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും മൃഗ ചികിത്സകർക്കും കോവിഡ് വാക്സീൻ നൽകും.

∙ അവശ്യം വേണ്ട ഓഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതി. മറ്റുള്ള ഓഫിസുകളിൽ ഹാജർ  25%.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA