രാത്രി സർവീസ് നിർത്തില്ല; കെഎസ്ആർടിസി

1200-ksrtc
SHARE

കോഴിക്കോട്∙ രാത്രിസർവീസ് ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നു കെഎസ്ആർടിസി പിന്മാറുന്നു. ലോക്‌‍ഡൗൺ കാലത്തെ വരുമാനനഷ്ടം കണക്കിലെടുത്തു  രാത്രിസർവീസ് പരമാവധി ഒഴിവാക്കാൻ തീരുമാനിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 

സിംഗിൾ ഡ്യൂട്ടി ക്രമീകരിക്കുമ്പോൾ രാത്രി 7നു ശേഷം രാവിലെ 7 വരെ യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് പരിമിതമായ എണ്ണം സർവീസുകൾ മാത്രമേ നടത്താവൂ എന്നായിരുന്നു തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നത്. 

എന്നാൽ, ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്നും 50 % സർവീസുകൾ എപ്പോഴും നിലനിർത്തുമെന്നും കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ബിജു പ്രഭാകർ അറിയിച്ചു. 

ശമ്പളം ഈയാഴ്ച

കോഴിക്കോട്∙ കെഎസ്ആർടിസിയിലെ ഏപ്രിലിലെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിൽ 100.59 കോടി രൂപ സർക്കാർ അനുവദിച്ചു.

2021 ഏപ്രിലിലെ ശമ്പളവും  2020 ഏപ്രിലിലെ ശമ്പളത്തിൽ നിന്നു പിടിച്ച 6 ദിവസത്തെ ശമ്പളവും ചേർത്താണ് ഈ തുക അനുവദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA